2015 ജൂൺ 29, തിങ്കളാഴ്‌ച

                                                   ചിറക്കൽ ചരിതം
                                           ______________________     
                                                 
                      
      ചെരിക്കക്കുന്നിനു മുകളിലെ ചുടലപ്പറംബില്നിന്ന് അനോക്കിയാല്‍
 അങ്ങകലെ മാനംമുട്ടുന്ന   പുകക്കുഴലിനപ്പുറം ഉച്ചച്ചൂടില്‍ 
വെള്ളിയരഞ്ഞാണംപോലെ  പുഴകാണാം , പകല്‍ പടിഞ്ഞാറോട്ട്ചായുമ്പോ സ്വർണ്ണവർണ്ണമായും, പിന്നെപ്പിന്നെ ചെഞ്ചായംപൂശിയ അരഞ്ഞാണവുമായ്  പുഴമാറുന്നു. പുഴയും പറക്കൊടിക്കയവുംകടന്നാല്‍ ചിറക്കലങ്ങാടിയായി.  ഓലക്കൊടികോമ്പയില്‍കോര്ത്ത മീനുമായി അങ്ങാടിയില്‍നിന്നു
നടവരമ്പിലൂടെ ആളുകള്നടന്നകലുമ്പോ, കുത്തിയൊലിച്ചുപായുന്ന നീറ്റിങ്ങരതോടും, ചീര്പ്പിന്കുണ്ടും കടന്നു ഇരുട്ടിനോടൊപ്പം റാന്തലുപ്പാപ്പ  ചിറക്കലങ്ങാടിയിലേക്ക് ചേക്കേറി.
        മുട്ടോളമെത്തുന്ന അദ്ദേഹത്തിന്റെ മുഷിഞ്ഞ കുപ്പായത്തിലൂടെ നീണ്ട താടിരോമംവഴി  മുറുക്കാന്കറ ഒലിച്ചിറങ്ങി.
തോളില്‍ ഞാന്നുകിടക്കുന്ന മാറാപ്പിന്റെ  താഴെ പഴകിത്തുടങ്ങിയ  
റാന്തല്‍വിളക്ക് ഇളകിയാടി . കാല്‍മുട്ടിനുതാഴേക്ക്  ഒരു ചാണ്താഴേക്കു നീണ്ടുനിന്ന ഉടുമുണ്ടിന്റെ കര അങ്ങിങ്ങായി കീറിയിരുന്നു. 
       ചന്തദിവസമാല്ലതിരുന്നതിനാല്‍ മഴക്കാറിന്നുകീഴെ  തിരക്കൊഴിഞ്ഞ  
അങ്ങാടിയുടെ പാതയോരംചേര്ന്ന്   റാന്തലുപ്പാപ്പനടന്നു. 
അബ്ദുള്ളക്കയുടെ പലച്ചരക്കുകടക്കുമുന്നിലെത്തിയ ഉപ്പാപ്പ  മാറാപ്പില്‍നിന്നുമെടുത്ത തേഞ്ഞചിരട്ട  കടയിലെജോലിക്കാരന്റെ നോട്ടത്തിനുനെരെ നീട്ടി ഇത്തിരി  വിളക്കെണ്ണക്ക് വേണ്ടി  കാത്തുനിന്നു .
                       
        അന്തിയോടെ കനത്ത മേഘക്കൂടില്‍നിന്നും ചാറ്റല്‍പൊടിഞ്ഞുതുടങ്ങി, ചായമാക്കനിയിലെ ചില്ലുകൂട്ടില്‍ മഞ്ഞള്‍വെള്ളത്തില്‍ പുഴുങ്ങിയ കപ്പ പൊതിഞ്ഞെടുത്തതും,  തന്റെ ആമയെകുത്തുന്നതോട്ടിയുമായി  താമി ഇറങ്ങിനടന്നു . തലയില്‍കെട്ടിയ  ചെമ്മണ്നിറമാര്ന്ന തോര്ത്തിന്കീഴില് പനങ്കുലയുടെ അറ്റംപോലെ  ജഡപിടിച്ച അയാളുടെ  മുടി തൂങ്ങിക്കിടന്നു .

     ഇരന്നുകിട്ടിയ  വിളക്കെണ്ണപകര്ന്ന ഇത്തിരിവെട്ടംവിതറിയ റാന്തലുമായി
റാന്തലുപ്പാപ്പ നടന്ന്‍ കവലയുടെ അറ്റംകടന്നു. മഴയേറ്റ്നനഞ്ഞ താടിരോമാങ്ങളിലൂടെ ഊര്ന്നിറങ്ങിയ മുറുക്കാന്കറ കുപ്പായംവഴി തുള്ളിയായി  വഴിനീളെ ഇറ്റിവീണു.

  ചന്തപ്പറമ്പിലെ പടര്ന്ന പ്ലാവിന്ച്ചുവട്ടില്‍നിന്നും  മമ്മതുക്കാന്റെ കാളവണ്ടി പറപ്പൂര്റോഡിലേക്ക് തിരിഞ്ഞു . ഇരുമ്പ്പോളകെട്ടിയ വണ്ടിച്ചക്ക്രങ്ങള് 
ചെളിപുരണ്ട വഴിയില്‍ ചാലുകള്തീര്ത്ത്കരകര ശബ്ദത്തോടെ അകന്നുപോയി.
മുക്കവലയുടെ ഓരംചേര്ന്ന കൂരയുടെതിണ്ണയില്‍ചൂട്ടുകറ്റകള്നിരത്തി പൂവിയുമ്മ വില്‍പനക്കിരിക്കുമ്പോള്‍ ഏതുനേരവും കേട്ടുപോകാന്പാകത്തില്‍ചിമ്മിനി വിളക്ക് തണുത്ത തണുത്തകാറ്റില്‍ആടിയുലഞ്ഞു. അകത്തെ ഇരുട്ടുമുറിയില്‍ മകന്‍സെയ്തലവിയുടെ താളംതെറ്റിയ പാട്ട് ...  ...മൂട്ടേ മൂട്ടേ  മൂശേട്ടെ ..മുക്കിലിരിക്കും മൂശേട്ടെ .... 
 നെടുവീര്പ്പോടെ വിളക്കിനുകൈമറ ചേര്ത്തു ജീവിതത്തിന്റെ ഇരുട്ടിലേക്കുനോക്കി പൂവിയുമ്മ അന്ധിച്ചിരുന്നു.
    അങ്ങാടിയില്‍ ആളൊഴിഞ്ഞു, ഇടയ്ക്കു ശക്തികൂടിയമര്ന്ന മഴവെള്ളം ആമത്തോടുംകവിഞ്ഞു പരപൂര്കായലിലേക്ക്  കുത്തിയൊലിച്ചു പഞ്ഞുപോയി. മഴതോര്‍ന്നപ്പോള്‍  മാളംവിട്ടിറങ്ങിയ കുറുക്കന്മാര്
ചെംബാലിലെ വളഞ്ഞുതിരിഞ്ഞ നാട്ടുപാതയില്‍വന്നു നിന്നു ഉച്ചത്തില്‍ ഓലിയിട്ടു, മാടനും മറുതയും കൂവലിനൊപ്പം ചെംബാലിലെ പാടവരമ്പത്ത് ചുവടുവച്ചു.

    നാഴികകള്ക്കപ്പുറത്ത് തീവണ്ടിയാപീസിനുപിന്നിലെ ചായക്കടയില്നിന്നു കുസിനിപ്പനികഴിഞ്ഞു മടങ്ങിയ അലവിക്കുട്ടി ചിറക്കലങ്ങാടിയില്‍നിന്നുപറപ്പൂര്റോഡിലേക്ക്കയറുമ്പോ ള്‍ദൂരെ ത്രിപ്പ്രങ്ങോട്ടുവഴിയിലെ കൊല്ലന്റെ ആലയില്റാന്തലുപ്പാപാന്റെ വിളക്കിന്റെ ഇത്തിരിവെട്ടം കരിന്തിരി കത്തുന്നതുകണ്ടു.  തൊട്ടരികില്‍ കരിപിടിച്ച നനഞ്ഞ മരമഞ്ചക്കുമീതെ തോള്ഭാണ്ഡം തലയിണയാക്കി റാന്തലുപ്പാപ്പ ചുരുണ്ട് കിടപ്പുണ്ടായിരുന്നു.
                                                                                                                                                  
 >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>   
   ചിറക്കലങ്ങാടിയില്‍, ബീരാഞ്ചിറ മുക്കവലയില്‍ ഇന്ന് ചാണകവും ചേടിയും മെഴുകിയ പൂവിയുമ്മയുടെ ഓലക്കൂരയില്ല.
    പകരം വാര്‍പ്പിനുതാഴെ  കണ്ണാടിക്കൂടുകള്അതിരിട്ട  ഷോപ്പാണ്ജാറം വഴി ചെംബാലിലേക്കുള്ള റോഡു  താറിട്ടു നീണ്ടുകിടക്കുന്നു.  മാടനും മറുതയുമെല്ലാം പഴങ്കതയിലേക്ക്  ഓടിയിളിച്ച് . പറപ്പൂര്‍, ചെറിയപറപ്പൂര്റോഡിലൂടെ കാളവണ്ടി കാലവും ദേശവും കടന്നെങ്ങോപോയിമറഞ്ഞു.
    അതിരുകള്ക്ക് മുള്ളുവേലിതീര്ത്ത്കുണ്ടിലും കുപ്പയിലും ആമയെതപ്പിനടന്ന താമി പിന്നീടെപ്പഴോ മതപ്പാടിളകിയ ആനയുടെ കൊമ്പില്‍നിന്നും തലനാരിഴക്ക്  തിരിച്ചുകിട്ടിയ ജീവന്റെ ദാനവുമായി  ജഡതൂങ്ങിയ മുടിയുംപേറി  ഒടുവില്‍ ആയുസ്സിന്റെ കണക്കെടുപ്പിനു ഇരയായി.  
 ദേശാടനത്തിന്റെ  മാറാപ്പുമായ്  റാന്തലുപ്പാപ്പയും വഴിയൊഴിഞ്ഞു.

    ഇന്ന് ഇളമുറക്കാര്പഴമതെടിയിറങ്ങുന്നുണ്ടെങ്കിലും, ഇടക്കെവിടെയോ കഥപറയാന്കാഥികനും, കഥകേള്ക്കാന്തലമുറയും ഇല്ലാതെപോയി.    നവാഗതര് ഇന്ന് തായ് വേരുകളിലെക്കിറങ്ങി ചെല്ലുന്നത് കാണുമ്പോള്സന്തോഷമുണ്ട് . ഇടയ്ക്കു ഒരു തലമുറ അല്പ്പം നിഷ്ക്രിയമായതിന്നു  അന്നംതേടിയുള്ള പ്രവാസ ചരിതമാണ്  സാക്ഷി. അതുകൊണ്ടുതന്നെ പല നാടുകളും പൈതൃകങ്ങളില്‍നിന്നകന്നുപോയത്  വാസ്തവംതന്നെ.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>         സീന്ഒന്ന് , സായാഹ്ന്നം , എം എല്പി സ്കൂള്
                     (പശ്ചാത്തലം നാല്പ്പതുവര്ഷം മുന്പ് )

    വലതുവശത്ത്അയനിപ്ളാവും മാവും പനയും ചകിരിച്ചെടിയും, പേരറിയാ കാട്ടുപൊന്തകളുംനിറഞ്ഞ പൊട്ടക്കിണര്‍. തൊട്ടടുത്തു അങ്ങാടിയിലേക്ക് മുഖംനോക്കി  ഉയര്ത്തിക്കെട്ടിയ ഒരു രംഗവേദി. കുഞാചച്ചു ടീച്ചറുടെ യാത്രയയപ്പിനായ്  കെട്ടിയുയര്ത്തിയ വേദി. പുറത്തു മുളന്കൂട്ടങ്ങള്അതിരുകള്തീര്ക്കുന്ന വഴിയോരം  കപ്പലണ്ടിയും ചോളവും കരിമ്പും കോലുമിട്ടായിയുമ്  ബലൂണും വില്ക്കുന്ന വഴിവാണിഭക്കാര്‍. കൈതപ്പൂവിന്റെ മണമുള്ള അത്തര്വില്പ്പനക്കാരന്തെരുവില്ആളും അനക്കവുംനാലോ അഞ്ചോ വയസ്സുള്ള ഒരു കൊച്ചുകുട്ടി ഉത്സവം കാണുന്ന കണ്ണുകളോടെ എല്ലാം കാണുകയാണ്.
     അറിവിന്റെ ആദ്യാക്ഷരം മനസ്സില്‍ കോറിയിട്ട വിദ്യാലയമുറ്റത്തുനിന്നാരംഭിക്കുന്നു ഓര്മ്മകള്
വെള്ളയില്വീതികുറഞ്ഞ കരയുള്ള സാരി തലവഴി പുതച്ച  കുഞ്ഞാചച്ചുടീച്ചര്‍. മെലിഞ്ഞ  പ്രായമേറിയ ചിലംബിയ ശബ്ദമുള്ള കുഞ്ഞാചച്ചുടീച്ചറെ ഞാന്ഓര്ക്കുന്നു.
  സഹ അദ്യാപകരുടെയും പൌരപ്രമുഖരുടെയും ആശംസാപ്രസംഗങ്ങള്, ആദരവുകള്, പിന്നെ ഗുരുക്കള്കുഞ്ഞുമുഹംമത്ക്കയുടെ കളരിഅഭ്യാസപ്രകടനം , ഗാനമേള, സഖാവ്  മുഹമ്മതലിയുടെ നേതൃത്ത്വത്തില്‍ നാടകം ......ഉറക്കംവഴിവാങ്ങിയ ഏതോ കോണില്‍ അത് മുറിഞ്ഞുപോയി. ഓര്മ്മച്ചെപ്പടഞ്ഞുപോയി.
    ജീവിതത്തിന്റെ മേച്ചില്പുറങ്ങളില്‍കര്മ്മമണ്ഡലങ്ങളില്‍ ഇന്നും വേദി എന്നോടൊപ്പമുണ്ട് എന്നത്  യാദ്രിശ്ചികം. അന്ന് മനസ്സില്‍ ചേക്കേറിയ കലാസാംസ്കാരിക വ്യക്തിത്ത്വങ്ങള്ഒരുപാട് ജീവിതവഴിയില്‍ സ്വാധീനിച്ചിട്ടുണ്ട് , അതില്‍പ്രഥമ സ്ഥാനത്തു സഖാവ്  മുഹമ്മതലിയുണ്ട് , പിന്നെ സംഗീതത്തിന്റെ ആസ്വാദനം ഇഴപിരിച്ചുസമ്മാനിച്ച പാരങ്ങത്തു തറവാടുണ്ട്  അവിടെ പ്രിയപ്പെട്ട ആച്ചിയേട്ടനുണ്ട്.

                     മനസ്സിലൊരു സര്വ്വകലാശാലതീത്തു അവിടെ കുടിയിരുത്തിയ വ്യക്തിയാണ്  സഖാവ്  മുഹമ്മതലിക്ക, വായനയുടെയും, സാഹിത്ത്യത്തിന്റെയും ,വിശാലലോകം കാണിച്ചുതന്ന മഹാന്‍. അക്ഷരങ്ങളുടെയുംചായക്കൂട്ടുകളുടെയും  വര്ണ്ണലോകവും, ചിന്തയുടെ വിസ്തൃതിയും , മാധ്യമധര്മ്മത്തിന്റെ അടിസ്ഥാന തത്ത്വവും പഠിപ്പിച്ച, യുവതലമുറയില്‍അനേകംപേര്ഹൃദയത്തില്കുടിയിരുത്തിയപകരക്കാരനില്ലാത്ത മഹാ വ്യക്തിത്ത്വം.
       >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>    
     ഒരിക്കല്‍അറിയാത്ത ആഴങ്ങളെ ഗര്ഭത്തില്‍ഒളിപ്പിച്ച്  ഇരുകരയിലും ഓളംപുതച്ചു പരന്നൊഴുകിയിരുന്ന പുഴയുടെ തീരത്ത്നില്‍ക്കുകയാണ് ഞാനിപ്പോള്‍.ഈറ്റക്കെട്ടുകള്നിരത്തിയടുക്കിയ നീളന്പാണ്ടിചെങ്ങാടങ്ങള്തുഴഞ്ഞുനീങ്ങുന്ന ഊന്നുകാരുടെ ഈരടികള്കേള്ക്കാം, നീരോഴുക്കുകുറഞ്ഞ കരയോരത്തു തിനതേടിയെത്തിയ ദേശാടനക്കിളികളെയും എനിക്ക് കാണാം, പുലര്ക്കാലത്തെ മഞ്ഞുമറക്കുമീതെ ഓളങ്ങളില്‍തട്ടി ഒഴുകിയെത്തുന്ന നവാമുകുന്ദന്റെ ഉണര്ത്തുപാട്ട് കേള്ക്കാം, ഓത്തന്oത്തില്നിന്നുയരുന്ന  വേദമന്ത്രോച്ചാരണം...........
    കണ്ണടക്കാന്വയ്യ, ഇമചിമ്മിതുറക്കുമ്പോള്കാണേണ്ടത്  ചോരച്ചാലുകള്തീത്ത   ലോറിപ്പാതകളാണ് , കുറുക്കനും കുറുനരിയും മേയുന്ന, ചെമ്പരുന്ത് വട്ടംചുറ്റുന്ന   കാടുകയറിയ പേടിതുരുത്തുകളാണ് .ചെകുത്താന്കുണ്ടിലും കമ്മൂക്കിലും കെട്ടിക്കിടക്കുന്ന നീര്ക്കയങ്ങളില്‍മുങ്ങാംകുഴിയിട്ട കുരുന്നു മുഖങ്ങളാണ് ...........കണ്ണടച്ച്ചുകൂടാ ...

     പ്രകൃതിയോടുള്ള മനുഷ്യന്റെ കരാറിനെപറ്റി ആദ്യംപറഞ്ഞ ഗുരുമുഖം മനസ്സില്‍ തെളിയുന്നുമെലിഞ്ഞു ശോഷിച്ച ശരീരവുമായ് ഓത്തുപള്ളിക്കുടിലിന്റെ ഓലമേഞ്ഞഉമ്മറത്ത് തുണിക്കസേരയില്‍ചാഞ്ഞിരിക്കുകയാണ് കുഞ്ഞാലിയാക്ക, മാതൃരാജ്യസേവനത്തിനിടയില്‍‍ ശരീരത്തിനേറ്റ ആഘാതം മനസ്സിന്റെ ചെതനയുനത്തിയപ്പോള്‍ അനുഭവത്തിനിന്നും കരുത്താര്ജിച്ച്ച ആജീവിതം കുരുന്നുകള്ക്ക് അറിവിന്റെ ഭണ്ടാരം തുറന്നു ല്‍കിതാങ്ങും തണലുമായി സഹധര്മിണി അയ്സീവിത്താത്തയുംവാരത്തിലും മാസത്തിലും ദക്ഷിണയായിക്കിട്ടുന്ന തുച്ഛവരുമാനത്തിനു ദമ്പതിമാര്കുരുന്നുകള്ക്ക് പകര്ന്നുനല്‍കിയിരുന്നത് ദീനിബോധംമാത്രമായിരുന്നില്ല , ഒപ്പം, പ്രകൃതിയോടും ജീവജാലങ്ങളോടും മനുഷ്യന്എത്ര കടപ്പെട്ടിരിക്കുന്നു എന്നുകൂടിയാണ്. അറിവുതേടിഎത്തുന്ന   കുഞ്ഞുങ്ങള്ശിഷ്യരായിരുന്നില്ല, മക്കളായിരുന്നു ഇവര്ക്ക് . അക്കാലത്ത് അവര്പകര്ന്നുനല്കിയ സാമൂഹ്യ ധര്മ്മം പുത്തന്തലമുറയില്എത്ത്ര  അദ്യാപകര്പാലിക്കുന്നുണ്ടെന്ന് ചിന്തിച്ചുപോകുന്നു.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>> 
കുരുകുരുമച്ചം പെണ്ണുണ്ടോ കുഞാലിമച്ചം പെണ്ണുണ്ടോ സാമസരുക്കാ പെണ്ണുണ്ടോ  സരക്കാബീവിടെ .....- കമ്മുകാക്കയുടെ  വൈക്കോല്കൂന കൂട്ടിയ വിശാലമായ മുറ്റംനിറയെ പുത്തനുടുപ്പിട്ട പെണ്കുട്ടികള്ഇരുവരിയായ് അപ്പുറവും ഇപ്പുറവും കൈകോര്ത്തു താളമിട്ടു പാടുകയാണ് . അയല്‍പക്കത്തുള്ള എല്ലാവരും കാഴ്ചക്കാരായി ചുറ്റുമതിലിലും  ഉയര്ന്ന തെങ്ങിന്ച്ചുവട്ടിലും താളമിട്ടിരിപ്പാണ്തൊഴുത്തില്നിന്നു കന്നുകാലികളും തലയുയര്ത്തി ചെവിയാട്ടി അത് ആസ്വധിക്കുന്നുണ്ട്അവറ്റകളെ നോക്കുന്ന പെരയന്‍വള്ളിയിട്ടുകെട്ടിട വടിയുമായ് പുറത്തുകടിക്കുന്ന കൊതുകിനെ കുത്തിത്തുരത്തുകയാണ് .   പെണ്ണുങ്ങള്പാടിത്തിമിര്ത്തുകളിക്കുമ്പോള്അങ്ങകലെനിന്നുയരുന്ന ഒപ്പനയുടെ ഈരടികള് , മുഹമ്മദുകുട്ടിയും സംഗവും  റോഡിലൂടെ പാട്ട് പാടി വരികയാണ് , ആലസ്സാങ്കയുടെ മോന്മുഹമ്മട്കുട്ടിതന്നെയ്യാണ് ഇത്തവണയും പുദിയാപ്ല

   വട്ടമിട്ടു പാടുന്ന കൊല്‍ക്കളിസംഗം. നടുക്ക്  വെള്ളക്കുപ്പായവും വെള്ളത്തുണിയും തലയില്‍വെള്ളയുരുമാലുംകെട്ടിയ പുത്യാപ്ല   
വീടുവീടാന്തരം കയറിയിറങ്ങിയ അവരുടെകയ്യില്കാശും. പഴവും തേങ്ങയുമെല്ലാം ചുമക്കാന്‍ ഒരാളുമുണ്ട്,
നഷ്ട്ടമായ , പിന്നിട്ട ഒരു വലിയപെരുന്നാള്ചിത്രം , ഇന്ന് എത്രപേര്ക്ക് ഇത് ഓര്മ്മകാനുമെന്നറിയില്ല.   
 എന്നാല്‍ ആ പുതിയാപ്ലയും കൊല്‍ക്കളിക്കാരും ഇന്നുംനമുക്കിടയിലുണ്ട്.

 നാല്‍പ്പതു വര്‍ഷംമുന്‍പ് ഉമ്മാച്ചുവെന്ന ചലച്ചിത്രത്തില്‍ റാതീബ്സീനി ല്‍മിന്നിമറയുന്ന യാഹുട്ട്യാക്ക, അച്ചില്‍വാര്‍ത്തെടുത്തപോലുള്ള ലക്ഷണമൊത്ത കല്ലുവെട്ടുശില്‍പ്പിയായ യാഹുട്ട്യാക്ക
 നാനാവര്‍ണ്ണങ്ങളില്‍ തെയ്യാട്ടപ്പെരുമയുടെ കോലക്കളമൊരുക്കിയിരുന്ന കുഞ്ഞിക്കോരനും  സംഗവും, കുട്ടിക്കാളക്കളിക്കൂട്ടത്തിലെ കുയിലനും, വലിയ തിയ്യാട്ടിനു കരിങ്കാട്ടാളനായി കൂവിയോടുന്ന വേലായുധനും, കോമരംഉറഞ്ഞുതുള്ളി അരുളപ്പാട്  കൈമാറുന്ന കുഞ്ഞാമന്‍വൈദ്യരും,.... 
ആദ്യമാദ്യം മനസ്സില്‍നമിച്ച നാടിന്റെ കലാകാരന്മാര്‍.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

ദൂരെനിന്നുകേള്ക്കാം ചെണ്ടമേളം ഒപ്പം ഉച്ചത്തിലുള്ള വായ്ത്താരിയും  -   ...നാളെമുതല്‍തവനൂ ര്‍ഗോള്‍ഡന്‍ ടാക്കീസിന്റെ വെള്ളിത്തിരയി ല്‍, വിവാഹിത, വിവാഹിത.... -    എല്ലാവരെയും ക്ഷണിക്കുന്നു  തവനൂരിലേക്ക് .....
മദ്യവേനലില്‍ നീരോഴുക്കുകുറഞ്ഞ പുഴകടന്ന് വരികയാണ് വാസുവേട്ടന്റെ മേളം. . പുഴക്കക്കരെയുള്ള സിനിമാശാലയിലെ പുതിയതായെത്തിയ സിനിമയുടെ പരസ്സ്യപ്രച്ചരനവുമായ് ഇടിയാട്ടിപ്പാടംകടന്നു ബീരഞ്ചിരയിലേക്ക് വരികയാണ് വാസുവേട്ടന്റെ ചെണ്ടമേളം , മേളത്തിന് തൊട്ടുപിറകില്‍  ത്രികോണാകൃതിയില്‍ പരസ്സ്യപ്പലകച്ചുമക്കുന്ന പയ്യന് , സുമുഖനായ നായകനും തലമുണ്ടനംചെയ്ത പ്രതിനായകനും ശണ്ടകൂടുന്ന കറുപ്പിലും വെളുപ്പിലും പതിച്ച പോസ്റ്റ ര്‍ഒരുവശത്തും വിടര്‍ന്ന കണ്ണുള്ള ഒരു സുന്ദരിയോടുകിന്നരിക്കുന്ന കോമാളി മുഖമുള്ള ഹിറ്ലര്‍മീശക്കാരന്റെ ചിത്രം മറുവശത്തുംപതിപ്പിച്ച, ചാക്കും പട്ടികയും ചേര്‍ത്തുണ്ടാക്കിയ പരസ്സ്യപ്പലക.
   ഒറ്റക്കോല്കൊണ്ട് ചെണ്ടകൊട്ടുന്ന വാസുവേട്ടന്റെ മറുകയ്യി ല്‍പാതികടിച്ച പച്ചക്കൈപ്പക്ക. അതോടൊപ്പം ചുരുട്ടിപ്പിടിച്ച നോട്ടീസുക ള്‍. കൈപ്പുരസത്തിന്റെ ഭാവമൊട്ടുമില്ലാതെചവച്ചരച്ച കൈപ്പനീരിരക്കി ഒരേ താളത്തില്‍കൊട്ടി അങ്ങാടിയില്‍വലംവച്ച് അവര്‍
പറപ്പൂര്‍റോഡിലേക്ക് കടന്നു. മുതിര്ന്നവര്‍ക്കെല്ലാം അവര്‍ മഞ്ഞയും ചുവപ്പുമുള്ള അച്ചടിച്ച നോട്ടീസുകള്‍ വിതരണംചെയ്തു. മേളവും ഇടവിട്ട വായ്ത്താരിയുമായ് നടന്നുനീങ്ങുന്ന അവര്‍ക്കുപിന്നാലെ കുട്ടികളുടെ സംഗങ്ങള്‍ അകമ്പടിസേവിച്ചുനീങ്ങി.
   അധികം ദൂരമില്ലാതെ  മുളംതണ്ട്‌വളച്ചുകെട്ടിയ വലിയകൂടയില്‍മണ്‍പാത്രങ്ങള്‍ചുമന്നു  ഒറ്റചേലകൊണ്ട് മേലുമറച്ചു ചെട്ടിച്ചി മാഞ്ഞ താളത്തില്‍നടന്നു.  കൂട്ടായിക്കടപ്പുരത്തുനിന്നും മീന്‍കുട്ടയും ചുമന്നു ആലത്ത്യൂര്‍പാതവഴി അങ്ങാടിയിലേക്ക് ഓടിയടുക്കുന്ന മീങ്കച്ചവടക്കാര്‍,     കോട്ടയുടെ അടിവശം പൊതിഞ്ഞ പാളചാലിലൂടെ മീന്‍ചോരകലര്‍ന്ന  വെള്ളം തുള്ളിതുള്ളിയായി ഇറ്റിറ്റുവീഴുന്നുണ്ട്‌.   അഞ്ചാംമണിയടിക്കുംമുന്‍പ് കംബനിപ്പടിയില്‍എത്തേണ്ടവരുമുണ്ട്‌കൂട്ടത്തില്‍. ചിറക്കലങ്ങാടികടന്നാല്‍, അതിരിലെ അത്താണിയില്‍ഇത്തിരിനേരം കൊട്ടയിറക്കി ഒന്ന് വീര്‍പ്പയക്കണം.
   ....എന്താപ്ലെ കൊട്ടേല് ...
     കോരുവാണ്.
   ... മത്ത്യാടോ  .... ഓട്ടം നിര്‍ത്തിക്കൂട
    ...വല്‍തോ ചെര്‍തോ....
   മറുപടിക്ക് നേരമില്ല. ഓടുകയാണ്. ഒട്ടും വൈകികൂടാ അഞ്ചാംമണിയുടെ പെണ്ടുലമടിക്കുന്നത്‌ഇടനെഞ്ഞിനകത്താണ്.
     ചുണ്ടത്തെപ്പോഴുമുള്ള  നേരിയ ചിരിയുമായ് കോരു നടന്നു. മുട്ടോളമെത്തുന്ന മുണ്ടിനു വിയര്‍പ്പിന്റെ നനവും നിറവുമുണ്ട് , കൈത്തണ്ടയിലും കാലിലുമെല്ലാം തെങ്ങുകയറി തഴബിച്ച്ച പാടുകള്‍. മുന്നോട്ടല്‍പ്പം കുനിഞ്ഞുനടക്കുന്ന ചുമലിലെ മുളയേണിയില്‍ജോടിയായ് ഞാത്തിയിട്ട തേങ്ങകള്‍. താഴോട്ടു അല്‍പ്പംമലര്‍ന്ന ചുണ്ടുകള്‍എന്തോ  പിറുപിറുക്കുന്നതുപോലെ  തോന്നിപ്പിച്ചുകൊണ്ട്‌കോരു കുണ്ടനിടവഴിയിലേക്ക് തിരിഞ്ഞു.
  
 അസ്തമയത്തിനു നാഴികകള്‍മാത്രം. ദിനാന്ദ്യത്തിലെ ബാങ്കുവിളിയോടെ ആളും അനക്കവുമൊഴിയുന്ന കവല.
  അപ്പോ ള്‍മിതീനാക്കയുടെ പടിയാരത്തിണ്ണയി ല്‍ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍അവരൊത്തുകൂടും. അച്ച്ചുനായര്‍, മിതീനാക്ക , രാമങ്കുട്ട്യായര്‍, സഖാവ് മയ്മാലിക്ക. വാതില്‍ചാരിലെ കട്ടിലി ല്‍കുഞായ്ച്ചുമ്മഅവിടെ, അവിടെ ഒരുമൂലയില്‍ഒരിളമുറക്കാരനുണ്ട്.
   എല്ലാ വര്‍ത്തമാനപ്പെട്ടികളും തുറക്കുന്ന ആ സദസ്സി ല്‍ആ ഇളമുറക്കാരനും ചിലത് പറയയാം, പലതും കേള്‍ക്കാം . തൊട്ടപ്പുറത്തെ സ്വന്തം കുടിലിന്റെ വടക്കിനിയില്‍വിളക്കനയുന്ന നേരംവരെ.
 >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>


     പുഴയില്‍നിന്നു അവസാനത്തെ  ചക്ക്രവും മുരണ്ടുനീങ്ങുന്ന ഒച്ച.
ദേഹിയോഴിഞ്ഞ ദേഹങ്ങള്‍കത്തിയമരുന്ന ച്ചുടലപ്പരംബില്‍നില്‍ക്കുമ്പോ ള്‍ചുറ്റിലും മൂളുന്ന കാറ്റിനു സാന്ദ്വനത്തിനെ ലാളനയല്ല, പൂഴിപ്പുതപ്പിനുള്ളില്‍  ഉറക്കംവിട്ടുനരുന്ന കൊടുംകാറ്റിന്റെ മുന്നറിയിപ്പാണ്. ദൂരെ പകല്‍എരിഞ്ഞടങ്ങുന്നു. ഏകാന്തത .
  വ്യൂഹംചമച്ച് ദേശാടനപ്പക്ഷികള്‍പറന്നകലുന്നതെങ്ങോട്ടാണ്.
  ഇവിടെ ഞാന്‍ഒറ്റക്കാണ്. ഒറ്റക്കാണ്.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>> 

  
സമര്‍പ്പണം ;   മണ്മറയാത്ത എന്റെ നാട്ടുനന്മക്കുമുന്നില്‍